അനുദിനവിശുദ്ധര്‍ : ഒക്ടോബര്‍ 26
വി. എവറിസ്തൂസ് പാപ്പ (മരണം എ.ഡി. 107)

അഞ്ചാമത്തെ പോപ്പായിരുന്നു വി. എവറിസ്തൂസ്. വി. പത്രോസ് ശ്ലീഹായ്ക്കു ശേഷമുള്ള നാലാമത്തെ മാര്‍പാപ്പ. വി. ക്ലെമന്റ് ഒന്നാ മന്റെ പിന്‍ഗാമിയായി എ.ഡി. 99 ലാണ് എവറിസ്തൂസ് മാര്‍പാപ്പയാ കുന്നത്. യേശുവിന്റെ തലമുറയ്ക്കു ശേഷമുള്ള പുതിയ നൂറ്റാണ്ട് പിറന്നത് എവറിസ്തൂസ് മാര്‍പാപ്പയായിരിക്കുമ്പോഴാണ്. അപ്പ സ്‌തോലനായ വി. യോഹന്നാന്‍ കൊല്ലപ്പെടുന്നതും എവറിസ്തൂ സിന്റെ കാലത്താണെന്നു കരുതപ്പെടുന്നു. ബേത്‌ലഹേമിില്‍ ജനിച്ച എവറിസ്തൂസ് ഒരു യഹൂദനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ബേത്‌ലഹേമില്‍ നിന്ന് അന്ത്യോക്യയിലേക്ക് കുടിയേറി താമസിക്കുകയായിരുന്നു. എവറിസ്തൂസ് എങ്ങനെയാണ് യേശുവിന്റെ വിശ്വാസിയായതെന്ന് ഇന്ന് വ്യക്തമായി അറിയില്ല. എ.ഡി. 99 മുതല്‍ എട്ടുവര്‍ഷത്തോളം അദ്ദേഹം മാര്‍പാപ്പയായിരുന്ന കാലത്തെ കുറിച്ചുമാത്രമാണ് ഇന്ന് നമുക്ക് അറിയാവുന്നത്. ആദിമസഭയുടെ പിതാവായ ഐറേനിയൂസ് എഴുതിയ ലേഖനങ്ങളില്‍ എവറിസ്തൂസ് പാപ്പയുടെ ഭരണകാലം പറയുന്നുണ്ട്. റോമാനഗരത്തെ പല ഇടവകകളായി തിരിച്ചത് എവറിസ്തൂസ് പാപ്പയുടെ കാലത്തായിരുന്നു. ഒരോ ഇടവകയുടെയും ചുമതല ഒരോ വൈദികര്‍ക്ക് അദ്ദേഹം കൊടുത്തു. ഏഴു ഡീക്കന്‍മാരെ നിയമിച്ച് ഈ ഇടവകകള്‍ അവരുടെ ചുമതലയിലാക്കി. നോമ്പുകാലത്ത് അദ്ദേഹം മെത്രാന്‍മാരെ നിയമിച്ചു. വി. കുര്‍ബാന കൂദാശകളില്‍ ഉള്‍പ്പെടുത്തിയത് എവറിസ്തൂസ് പാപ്പയായിരുന്നു. എവറിസ്തൂസ് പാപ്പ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു എന്ന് പല പുരാതന ഗ്രന്ഥങ്ങളിലും കാണാം. പക്ഷേ, എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് കൃത്യമായി അറിവില്ല.
Curtsy : Manuel George @ Malayala Manorama