അനുദിനവിശുദ്ധര്‍ : നവംബര്‍ 8
മകുടം ചൂടിയ നാലു രക്തസാക്ഷികള്‍ (-305)

ക്രൈസ്തവവിരോധിയും മതപീഡകനുമായ റോമിലെ ഡൈക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച നാലു വിശുദ്ധ രുടെ ഓര്‍മദിവസമാണ് ഇന്ന്. അഭിഷിക്തരായ നാലു സഹോദരന്‍ മാര്‍ എന്നും ഈ രക്തസാക്ഷികള്‍ വിളിക്കപ്പെടുന്നു. റോമില്‍ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. സെവേരസ്, സെവേരിയാനസ്, കാര്‍പോഫോറസ്, വിക്‌ടോറിനസ് എന്നായിരുന്നു ഇവരുടെ പേരുക ള്‍. എന്നാല്‍ ഈ പേരുകളെ സംബന്ധിച്ചും ഇവരുടെ ജോലിയെ സംബന്ധിച്ചും ആശയക്കുഴപ്പം ഇന്നും നിലനില്ക്കുന്നുണ്ട്. ഇവര്‍ അഞ്ചു പേരുണ്ടായിരുന്നുവെന്നും ശില്പങ്ങളുണ്ടാക്കുക യായിരുന്നു ഇവരുടെ തൊഴിലെന്നും ഒരു വാദമുണ്ട്. ഡൈക്ലീഷന്‍ ചക്രവര്‍ത്തിക്കു വേണ്ടി റോമന്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഇവര്‍ ഉണ്ടാക്കി കൊടുത്തിരുന്നു. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചശേഷം ചക്രവര്‍ത്തിക്കുവേണ്ടി റോമന്‍ ദൈവങ്ങളെ ഉണ്ടാക്കുവാന്‍ ഇവര്‍ തയാറായില്ല. ഇതോടെ ചക്രവര്‍ത്തി ക്ഷുഭിതനായി അഞ്ചു പേരെയും കൊല്ലുകയായിരുന്നുവെന്നാണ് ഒരു വിശ്വാസം. മറ്റൊന്ന്, റോമന്‍ ഉദ്യോഗസ്ഥരായ ഇവര്‍ പരസ്യമായി ചക്രവര്‍ത്തിയുടെ വിഗ്രഹാരാധനയെ എതിര്‍ത്തുവെന്നും ആ കുറ്റത്തിന് ചക്രവര്‍ത്തി അവരെ തടവിലാക്കി പീഡിപ്പിച്ച ശേഷം മരിക്കുന്നതുവരെ ഈയക്കട്ടിയുള്ള ചമ്മട്ടി കൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ്. ഏതാണ് ശരിയെന്ന് ഉറപ്പിച്ചുപറയുക സാധ്യമല്ല. പക്ഷേ, ഇവരെ ലാവിക്കന്‍ വേയില്‍ സംസ്‌ക രിച്ചുവെന്നതും പോപ് ഗ്രിഗ്രറി ഇവരുടെ നാമത്തില്‍ റോമില്‍ ഒരു ദേവാലയം പണികഴിപ്പിച്ചുവെ ന്നതിനും സംശയത്തിന് അടിസ്ഥാനമില്ല. എ.ഡി. 841 ല്‍ പോപ് ലിയോ നാലാമന്‍ ഇവരുടെ ഭൗതികാവശിഷ്ടങ്ങള്‍ റോമിലെ ദേവാലയത്തിലേക്ക് കൊണ്ടുവന്നു. ശില്‍പികളുടെയും ചിത്ര കാരന്മാരുടെയും കല്ലുവെട്ടുകാരുടെയും മാധ്യസ്ഥരായി ഇവര്‍ അറിയപ്പെടുന്നു.
Curtsy : Manuel George @ Malayala Manorama