അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 4
വി. ഫേïാറിയാന്‍ (എ.ഡി. 304)

ഒരു ചെറിയ പാത്രത്തിലെ വെള്ളം കൊണ്ട് തീ പടര്‍ന്നു പിടിച്ച ഒരു നഗരത്തെ തന്നെ രക്ഷിച്ച വിശുദ്ധനായാണ് വി. ഫേïാറിയാന്‍ അറിയപ്പെടുന്നത്. ഇന്നത്തെ ഓസ്ട്രിയയില്‍ തമ്പടിച്ചിരുന്ന റോമന്‍ സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഇദ്ദേഹം. യേശുവിന്റെ ഉറച്ച വിശ്വാസിയായിരുന്നു അദ്ദേഹം. റോമന്‍ സൈനികനായിരിക്കുമ്പോള്‍ തന്നെ യേശുവില്‍ വിശ്വസിച്ച ഫേïാറിയാന്‍ രഹസ്യമായി സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രാര്‍ഥനായോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അക്കാലത്ത് ഇത് വളരെ ഗുരുതരമായ തെറ്റുകളായിരുന്നു. ഒരിക്കല്‍, ആ രാജ്യത്തെ ഒരു നഗരത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. പല വീടുകളും കത്തിനശിച്ചു. അവിടെ ഓടിയെത്തിയ ഫേïാറിയാന്‍ യേശുവിന്റെ നാമത്തില്‍ വന്‍ അദ്ഭുതം തന്നെ ചെയ്തു. ഒരു ചെറിയ പാത്രത്തില്‍ വെള്ളമെടുത്ത് തീയുടെ മുകളിലേക്ക് ഒഴിച്ചു. കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിബാധ പൂര്‍ണമായി അണഞ്ഞു. ഒരിക്കല്‍ ഡയോഷ്യന്‍ ചക്രവര്‍ത്തി അവിടെയുള്ള ഒരുപറ്റം ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ കല്‍പിച്ചു. എന്നാല്‍, ഈ ഉത്തരവ് അനുസരിക്കാന്‍ ഫേïാറിയാനു കഴിയുമായിരുന്നില്ല. അവന്‍ എതിര്‍ത്തു. തന്റെ വിശ്വാസം ഉറക്കെ വിളിച്ചുപറഞ്ഞ ഫേïാറിയാനെ ചക്രവര്‍ത്തി തടവിലാക്കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവനെ കൊന്നൊടുക്കുകയും ചെയ്തു. ഫേïാറിയാന്റെ കഴുത്തില്‍ ഒരു ഭാരമുള്ള കല്ലു കെട്ടിയ ശേഷം പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫേïാറിയാന്റെ മൃതദേഹം പിന്നീട് ക്രൈസ്തവ വിശ്വാസികളായ ചിലര്‍ ചേര്‍ന്ന് പുഴയില്‍ നിന്നു രഹസ്യമായി തപ്പിയെടുത്തു. 1138 ല്‍ ഫേïാറിയാന്റെ ഭൗതികാവശിഷ്ടങ്ങള്‍ റോമിലേക്ക് മാറ്റി. യുദ്ധങ്ങള്‍, അഗ്നിബാധ, വെള്ളത്തില്‍ വീണു മരണത്തോട് മല്ലടിക്കുന്നവര്‍, വെള്ളപ്പൊക്കബാധിതര്‍ തുടങ്ങിയവരുടെയൊക്കെ മധ്യസ്ഥനായാണ് ഫേïാറിയാന്‍ അറിയപ്പെടുന്നത്.
Curtsy : Manuel George @ Malayala Manorama