SEASONS OF MOSES  (Musekalam)

1st Monday
ലൂക്കാ 10,38-42
ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ നല്ല ഭാഗം തിരഞ്ഞെടുക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് വചനഭാഗം. പലപ്പോഴും, നമ്മള്‍ മര്‍ത്തയെപ്പോലെയാണ്. ക്രിസ്തുവിനെ ശുശ്രൂഷിക്കാനും, വിഭവസമൃദ്ധമായ വിരുന്നുണ്ടാക്കി നല്‍ക്കാനും ശ്രമിക്കും. അതുകൊണ്ട് തന്നെ ക്രിസ്തുവിനോട് കൂടെ ആയിരിക്കാന്‍ സാധിക്കത്തുമില്ല. അവിടെ ക്രിസ്തുപറയുന്നു, ''നീ നല്ല ഭാഗം തിരഞ്ഞെടുത്തിട്ടില്ല'' എന്ന്.
1st Tuesday
ലൂക്കാ 11,14-23
പിശാചിനെ പുറത്താക്കുന്ന ഇശോയെയാണ് വചനഭാഗം പരിചയപ്പെടുത്തുന്നത്. വചനം പറയുന്നു, ''പിശാച് പുറത്ത് പോയപ്പോള്‍ ആ ഉമ സംസാരിച്ചു.'' ഇത്രയും നാള്‍ അവന്‍ സംസാരിച്ചതൊന്നും സമാരമാല്ലായിരുന്നു. മാന്യതയ്ക്ക് നിരക്കാത്തതായിരുന്നു. എങ്കില്‍, നമ്മള്‍ മാന്യതയ്ക്ക് നിരക്കാത്ത വിധത്തില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ നമ്മളില്‍ പിശാചുണ്ട്.
1st Wednesday
ലൂക്കാ 11,24-26
ആദ്യത്തേതിനേക്കാള്‍ മോശമാകുന്ന അവസ്ഥയെക്കുറിച്ചാണ് വചനം പരിചയപ്പെടുത്തുന്നത്. തിന്‍മകളുടെ ശക്തികളെ ഒരിക്കല്‍ അകറ്റി നിര്‍ത്തിയാല്‍, ഇത്തരം പ്രലോഭനങ്ങലെ അതിജീവിക്കാന്‍ ഇരട്ടി അദ്ധ്വാനിക്കണമെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. അല്ലെങ്കില്‍, അവസാനത്തെ അവസ്ഥ ആദ്യത്തേതിനേക്കാള്‍ മോശമായിരിക്കും.
1st Thursday
ലൂക്കാ 9,28-36
ഈശോയുടെ രൂപാന്തരീകരണമാണ് ഇന്നത്തെ വചനവിചിന്തനം. പ്രാര്‍ത്ഥനയില്‍ രൂപന്തരപ്പെടുന്ന ക്രിസ്തു നമുക്ക് അനുകരണീയമായ മാതൃകയാണ്. അപ്പോള്‍, പിതാവായ ദൈവത്തിന് പറയാനുളളത്, ''ഇവന്‍ എന്റെ പ്രിയപുത്രന്‍'' എന്നാണ്. ദൈവത്തോട് കൂടെ ആയിരിക്കുന്നവരാണ് ദൈവത്തിന്റെ പ്രിയപുത്രര്‍.
1st Friday
ലൂക്കാ 20,27-40
പുനരുദ്ധാനത്തെ കുറിച്ചുളള തര്‍ക്കമാണ് ഇന്നത്തെ ധ്യാനചിന്ത. ക്രിസ്തു പറയുന്നു, ''കര്‍ത്താവ് മരിച്ചവരുടെതല്ല, മറിച്ച്, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണെന്ന്.'' കാരണം, കര്‍ത്താവിന്റെ മുമ്പില്‍ എല്ലാവരും ജീവിച്ചിരിക്കുന്നവരാണ്. പലപ്പോഴും നമുക്ക് നഷ്ടപ്പെടുന്ന ബോദ്ധ്യവും ഇതുതന്നെയാണ്. അതുകൊണ്ട് തന്നെ, മരിച്ചവരുടെ കാര്യം കഴിഞ്ഞിട്ട് ജീവിച്ചിരിക്കുന്നവരുടെ കാര്യം നോക്കാന്‍ സമയവുമില്ല.
1st Saturday
യോഹ 4,46-54
രാജസേവകന്റെ മകനെ സുഖപ്പെടുത്തുന്ന ഈശോയെയാണ് വചനത്തില്‍ നാം കണ്ടുമുട്ടുക. സൗഖ്യം സ്വപ്‌നം കണ്ട് വന്ന രാജസേവകനെ കുറിച്ച് വചനം സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്, ''ഈശോ പറഞ്ഞ വചനം വിശ്വസിച്ച് അവന്‍ തിരിച്ച് പോയി.'' അവന്റെ വിശ്വാസം അവന് രക്ഷയ്ക്ക് കാരണമായി. അതിലൂടെ അവന്റെ കുടുംബം മുഴുവന്‍ വിശ്വാസത്തിലേയ്ക്ക് വരുന്നു.
2nd Monday
മത്താ 18,10-24
തൊണ്ണുറ്റിഒന്‍പതാണോ ഒന്‍പതാണോ വിലയെന്ന് ചോദിച്ചാല്‍ ക്രിസ്തു പറയും ഒന്നാണെന്ന്. കൈയിലിരിക്കുന്ന തൊണ്ണുറ്റി ഒന്‍പതിനെയും ഉപേക്ഷിച്ച് ഒന്നിനെ തേടി പോകുന്ന ക്രിസ്തു. ദൈവകരങ്ങളില്‍ നാം അത്രമാത്രം വിലയുളളവരാണ്. ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നു, വഴിതെറ്റി പോകാത്ത തൊണ്ണുറ്റി ഒന്‍പതിനെക്കാള്‍ അനുതപിക്കുന്ന ഒന്നിനെകുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകുമെന്ന്.
2nd Tuesday
ലൂക്കാ 4,38-44
അല്‍ഭുതങ്ങള്‍ സമ്മാനിക്കുന്ന ക്രിസ്തുവാണ് ഇന്നത്തെ വിചിന്തനവിഷയം. ക്രിസ്തു തന്റെ ശിഷ്യന്‍മാരെ ലോകത്തിന്റെ അതിര്‍ത്തികളിലേയ്ക്ക് അയച്ചത് മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്: രോഗികളെ സുഖപ്പെടുത്താന്‍, പിശാചുക്കളെ ബഹിഷ്‌ക്കരിക്കാന്‍, വചനം പ്രഘോഷിക്കാന്‍. ഈ മൂന്ന് കാര്യങ്ങള്‍ തന്റെ തന്റെ ജീവിതം കൊണ്ട് തന്റെ ശിഷ്യര്‍ക്ക് പ@ിപ്പിച്ചുകൊടുക്കുകയാണ് ക്രിസ്തു.
2nd Wednesday
ലൂക്കാ 11,37-42
ഫരിസേയരെ കുറ്റപ്പെടുത്തുന്ന ക്രിസ്തുവാണ് ഇന്നത്തെ വിചിന്തനവിഷയം. മാനുഷീക നിയമങ്ങളുടെ പേരില്‍ ദൈവികനിയമങ്ങളെ അവഗണിക്കുന്നതിനെ ക്രിസ്തു നിശിതമായി വിമര്‍ശിക്കുന്നു. അനുദിനജീവിതത്തില്‍ നമുക്ക് ആത്മപരിശോദന ചെയ്യാം, 'എന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വേണ്ടി ദൈവികനിയമങ്ങളെ ഞാന്‍ തമസ്‌കരിക്കുന്നുണ്ടോ?'
2nd Thursday
മത്താ 25,1-13
വിവേകികള്‍ക്കുളള സമ്മാനമാണ് ഇന്നത്തെ വചനഭാഗം. മണവാളനെ എതിരേല്‍ക്കാന്‍ പത്ത് പേരുണ്ടായിരുന്നു. പക്ഷെ, ്അതില്‍ മണവാളനോടൊത്ത് വിരുന്നുണ്ണാന്‍ സാധിച്ചത് വിവേകമുളള അഞ്ച് കന്യകമാര്‍ക്കാണ്. ദൈവരാജ്യം വിവേകമുളളവര്‍ക്കാണ്. വിവേകത്തോട് കൂടി ഈ ലോകജീവിതം ക്രമീകരിക്കുന്നുണ്ടെങ്കില്‍ ദൈവരാജ്യം സ്വന്തമാക്കാം.
2nd Friday
ലൂക്കാ 16,1-8
വെളിച്ചത്തിന്റെ മക്കളേക്കാന്‍ ബുദ്ധിശാലികളാകേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് ക്രിസ്തു സംസാരിക്കുന്നത്. ഇന്ന് നാം എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ നാളത്തെ ദിനങ്ങള്‍. വിവേകത്തോടെ ഈ ലോകജീവിത്തെ ക്രമീകരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, പ്രകാശത്തില്‍ വസിക്കുന്നവരെപ്പോലെ ജീവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാം.
2nd Saturday
ലൂക്കാ 9,18-20
ക്രിസ്തു തന്റെ ശിഷ്യരുടെ അടുത്ത് ചോദിക്കുന്നു, 'ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?' തികച്ചും വ്യക്തിപരമായ ചോദ്യം. പത്രോസിന് ക്രിസ്തു ദൈവത്തിന്റെ മിശിഹാ ആണ്. നമുക്കും പരസ്പ്പരം ചോദിക്കാം, 'ക്രിസ്തു എനിക്കാരാണ്?' ഈ ചോദ്യത്തിന് ശരിയുത്തരം സമ്മാനിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നമുക്കും വിശുദ്ധരാകാന്‍ സാധിക്കും.
3rd Monday
മത്താ 24,3-14
അവസാനം വരെ സഹിച്ചു നില്‍ക്കുന്നവര്‍ക്കുളള സമ്മാനത്തെ കുറിച്ചാണ് ക്രിസ്തു സംസാരിക്കുന്നത്. രക്ഷ സ്വന്തമാക്കാന്‍ അവസാനം വരെ സഹിച്ചു നില്‍ക്കുക. സഹനത്തിന്റെ നെരിപ്പോടിലാണ് കര്‍ത്താവിന് ഇഷ്ടമുളളവരെ വിശുദ്ധീകരിക്കുന്നത്. ജീവിതം ദുഃഖവെളളിയാഴ്ച്ചയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ മാത്രമെ ഉയര്‍പ്പിന്റെ മഹത്വം അനുഭവിച്ചറിയാന്‍ സാധിക്കു.
3rd Tuesday
യോഹ 11,1-16
ക്രിസ്തുവിന്റെ സഹനത്തില്‍ പങ്കളിയാവാന്‍ ഇറങ്ങിതിരിക്കുന്ന തോമയെകുറിച്ചാണ് ഇന്നത്തെ വചനഭാഗം. ക്രിസ്തുവിന്റെ സഹനങ്ങളില്‍ നിന്ന് തെന്നിമാറാന്‍ ശിഷ്യര്‍ നോക്കിയപ്പോള്‍ തോമ അവരെ 'മോട്ടിവേറ്റ്' ചെയ്യുകയാണ്. ''നമുക്കും അവനോട് കൂടെ പോയി മരിക്കാം.'' ദൈവരാജ്യത്തിന് വേണ്ടി ഒരു ക്രിസ്തു ശിഷ്യന് ചെയ്യെണ്ടതും ഇത് തന്നെയാണ്.
3rd Wednesday
മത്താ 25,14-30
്‌വിശ്വസ്തരായിരുന്നവര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വചനഭാഗം. വിശ്വസ്തരായിരുന്നതുകൊണ്ട് മാത്രം അഞ്ച് നാണയം കിട്ടിയവന്‍ പത്തും രണ്ട് നാണയം കിട്ടിയിരുന്നവന്‍ നാലും ഉണ്ടാക്കി. വിശ്വസ്തതയ്ക്ക് ഭംഗം വന്നപ്പോള്‍ മടിയെ സുഹൃത്താക്കിയവനുളള വിധി നിത്യ നരകാഗ്നിയില്‍ എറിയപ്പെടാനുളളതായിരുന്നു. ഞന്‍ വിശ്വസ്തനോ/അവിശ്വസ്തനോ?
3rd Thursday
ലൂക്കാ 9,46-48
വലിയവന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ ചെറിയവര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യത്തെ കുറിച്ചാണ് ക്രിസ്തു സംസാരിക്കുന്നത്. വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഏറ്റവും ചെറിയവനാവുക. കാരണം, മുമ്പന്‍മാര്‍ പിന്‍മ്പന്‍മാരും, പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും. കുഞ്ഞുങ്ങളുടെ ആശ്രയത്ത്വമുണ്ടെങ്കില്‍ ദൈവരാജ്യത്ത് വലിയവരാകാം.
3rd Friday
മത്താ 16,5-12
തെറ്റായ പ്രബോധനങ്ങളെ സൂക്ഷിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന ക്രിസ്തുചിത്രമാണ് ഇന്നത്തെ വചനഭാഗം. തിന്‍മ പെട്ടന്ന് പൊട്ടിമുളളയ്ക്കുന്ന ഒന്നല്ല. അത് പതിയെ ചിന്തകളായി മനസില്‍ കയറുകയും, അത് വിചാരങ്ങളായി മാറ്റപ്പെടുകയും, വിചാരങ്ങള്‍ വാക്കുകളും ചെയ്തികളുമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. തിന്‍മയെ വെറുക്കാം നന്മയെ ആശ്ലേഷിക്കാം.
3rd Saturday
യോഹ 9,17-23
മാനുഷിക നിയമങ്ങളെയും നിയമപാലകരെയും ഭയന്ന് നന്മ പ്രഘോഷിക്കാന്‍ വിസമതിക്കുന്ന ഒരു കുടുംബത്തെയാണ് വചനത്തില്‍ നാം കണ്ട് മുട്ടുക. ദൈവത്തില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും അനവദിയായ ദാനങ്ങള്‍ സ്വന്തമാക്കുന്നവരാണ് നാം. ലഭിച്ച നന്മകള്‍ക്ക് നന്ദി പറഞ്ഞ് അനുഗ്രഹപൂര്‍ണ്ണാമായി ജീവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?
4th Monday
ലൂക്കാ 11,46-54
നിയമജ്ഞര്‍ക്കും ഫരിസേയര്‍ക്കുമുളള താക്കീതാണ് ഇന്നത്തെ വചനഭാഗം. ക്രിസ്തു പറയുന്നു, 'നിയമജ്ഞരെ, ഫരിസേയരെ നിങ്ങള്‍ക്ക് ദുരിതം. താങ്ങാനാവാത്ത ചുവടുകള്‍ നിങ്ങള്‍ കെട്ടിവയ്ക്കുന്നു. പക്ഷെ, നിങ്ങള്‍ അവരെ സഹായിക്കുന്നില്ല.' കപടതയോട് കൂടിയാണ് ഞാന്‍ ജീവിക്കുന്നതെങ്കില്‍ എന്നെകൂടി ഉള്‍പ്പെടുത്തികൊണ്ടാണ് ക്രിസ്തു ഇപ്രകാരം പറഞ്ഞ് വയ്ക്കുന്നത്.
4th Tuesday
ലൂക്കാ 13,18-21
ദൈവരാജ്യത്തിന്റെ വ്യാപനത്തെ കുറിച്ചാണ് ഇന്നത്തെ വചനഭാഗം സംസാരിക്കുന്നത്. മലയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെളളം ചെറിയ തോടുകളായി, അവ അരുവികളും പുഴകളുമായി, അവസാനം മഹാകടലില്‍ വന്ന് അവസാനിക്കുന്നതുപ്പോലെതന്നെയാണ് ദൈവരാജ്യത്തിന്റെ വ്യാപനവും. ഏറ്റവും ചെറിയ വിത്തില്‍ നിന്ന് പടുകൂറ്റന്‍ വൃക്ഷം ജനിക്കുന്നതുപ്പോലെതന്നെയാണ് ദൈവരാജ്യ വ്യാപനവും
4th Wednesday
ലൂക്കാ 17,1-10 ഇടര്‍ച്ച നല്‍കുന്നവര്‍ക്കുളള താക്കീയ്ത് ആണ് ഇന്നത്തെ വചനഭാഗം. ക്രിസ്തു പറയുന്നു, 'ഏറ്റവും ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച നല്‍കുന്നതിനേക്കാള്‍ ഭേതം കഴുത്തില്‍ തിരിക്കല്ലുകെട്ടി കടലിന്റെ ആഴങ്ങളില്‍ ആഴ്ത്തപ്പെടുന്നതാണെന്ന്.' നമുക്ക് ആത്മപരിശോദ്ധന ചെയ്യാം, 'ഞാന്‍ മറ്റുളളവര്‍ക്ക് ഇടര്‍ച്ചയും ഉതപ്പും നല്‍കുന്നുണ്ടോ?'
4th Thursday
മത്താ 6,22-24

ശരീത്തിന്റെ വിളക്കായ കണ്ണിനെ കുറിച്ചാണ് ക്രിസ്തു പറഞ്ഞ് വയ്ക്കുന്നത്. കണ്ണിന് ന്യൂനതയില്ലാത്തതാണെങ്കില്‍ ജീവിതം പ്രകാശം പരത്തും . കണ്ണ് ദുഷ്ടമാണെങ്കില്‍ ശരീരം അന്ധകാര നിബിഢമായിരിക്കുമെന്നും. ഹൃദയത്തില്‍ നന്മ കുടിയിരുത്തിയീട്ടുളളവന്‍ നന്മയെ കാണു... നന്മയെ പറയു... നന്മയെ സമ്മാനിക്കു...
4th Friday
മത്താ 24,15-24
വ്യാജപ്രവാചകന്‍മാരെ കുറിച്ചുളള മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം. തിരഞ്ഞെടുക്കപ്പെട്ടരെപ്പോലും വഴി തെറ്റിക്കുന്ന വിനാശത്തിന്റെ മ്ലേച്ഛ്ത വിശുദ്ധസ്ഥലത്ത് നില്‍ക്കുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ജാഗ്രത കാത്തുസൂക്ഷിക്കട്ടെ എന്നാണ് ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നത്. നമുക്ക് ചിന്തിക്കാം, 'വിനാശത്തിന്റെ മേച്ഛതായ് ഞാന്‍ വിശുദ്ധ സ്ഥലത്ത് നില്‍ക്കുന്നുണ്ടോ?'
4th Saturday
മത്താ 5,38-42
മഹാത്മാഗന്ധിജിയെപ്പോലും ഏറെ സ്വാദിനിച്ച വചനഭാഗമാണ് ഇന്നത്തെ വിചിന്തന വിഷയം. ക്രിസ്തു പ@ിപ്പിക്കുന്നു, 'കണ്ണിന് പകരം കണ്ണല്ല, പല്ലിനു പകരം പല്ലുമല്ല. മറിച്ച്, ഒരു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക. ദ്രോഹിക്കുന്നവനെ സ്‌നേഹിക്കുക.' ക്രിസ്തുവിന്റെ ചിന്തകള്‍ വിപ്ലവാത്മകമാണ്. അത് സ്വന്തമാക്കുന്നര്‍ക്ക് സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാം...